നൻപകൽ നേരത്തു മയക്കം

നൻപകൽ നേരത്തു മയക്കം

nanpakal nerathu mayakkam LJP mammootty IFFK

" ഞാൻ സിനിമകൾക്ക് രണ്ട് സ്കൂൾ ഓഫ്‌ തോട്ട് ഉണ്ടെന്നാണ്‌ വിശ്വസിക്കുന്നത്.ഒന്ന് പ്രേക്ഷകർ എന്താണോ പ്രതീക്ഷിക്കുന്നത് അത് നമ്മൾ കൊടുക്കുക.രണ്ട് നമ്മൾ എന്ത് തരം സിനിമയാണ് പ്രേക്ഷകന് കൊടുക്കേണ്ടത് അവർ എന്താണ് കാണേണ്ടത് എന്ന് നമ്മൾ ഡിസൈഡ് ചെയ്യുക!! ആ 2nd സ്കൂൾ ഓഫ്‌ തോട്ടിലാണ് ഞാൻ വിശ്വസിക്കുന്നത് "-: ലിജോ

ഓടിക്കൊണ്ടിരുന്ന ljp ക്യാമറയ്ക്കു ഇത്തവണ ഫുൾ റെസ്റ്റ് ആയിരുന്നു.. എല്ലാം സ്റ്റാറ്റിക് ഷോട്‌സ്. കുറെ ഗംഭീര ഫ്രെയിമുകൾ ഉണ്ട് സിനിമയിൽ.ചുരുളി പോലെ ഭൂരിപക്ഷം പേരെയും അവസാനം വട്ടം ചുറ്റിക്കില്ല.ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചില വ്യക്തികളെ ആദ്യമായി കാണുമ്പോൾ അവരെ നേരത്തേ എവിടെയോ വച്ചു കണ്ടതുപോലെ തോന്നാം.കണ്ടതും പരിചയപ്പെട്ടതും നിയോഗമാണെന്ന് അനുഭവപ്പെടാം.അവരെ ജീവിതത്തിലേക്കു ചേർത്തുനിർത്തുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.അവർക്കൊപ്പം അവരുടെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടുക. അവർക്ക് ഇഷ്ടപ്പെട്ടവരെയും.അവരുടെ കർമഭൂമിയെയും. ആലോചിക്കുമ്പോൾ എന്തോ തകരാറു പോലെയാണോ തോന്നുന്നത്. എവിടെയോ എന്തോ ഒരു കുറവ്. അങ്ങനെയൊന്ന് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചാലുള്ള അവസ്ഥ.
 

 

Leave a Reply