എന്താണ് മാനസിക സുഖ ചികിത്സ?

എന്താണ് മാനസിക സുഖ ചികിത്സ?

mental wellness treatment

നമ്മുടെ മാനസിക പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് മഷ്തിഷ്ക്കവും അനുബന്ധ നാഡികളുമാണ്.ചിന്ത വിചാരം സ്നേഹം ഭാവന ഉറക്കം സ്വപ്‍നം ബോധം തുടങ്ങിയ എല്ലാ ആന്തരിക വ്യാപാരങ്ങളും സംഭവിക്കുന്നത് ശാരീരിക ധർമ്മങ്ങൾ വഴിയാണ്. ദഹനവ്യവസ്ഥയെ ആമാശയം നിയന്ത്രിക്കുന്നതുപോലെ, രക്തപര്യയന വ്യവസ്ഥയെ ഹൃദയം നിയന്ത്രിക്കുന്നതുപോലെ, മാനസിക വ്യാപാരങ്ങളെ മഷ്തിഷ്കവും അതുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയും നിയന്ത്രിക്കുന്നു.

യഥാർത്ഥത്തിൽ ഭാരമുള്ള വൈകാരിക ഓർമ്മകളുടെ കെട്ടഴിച്ചു വിടലാണ് മനശാസ്ത്ര ചികിത്സ . ഓർമ്മകൾ വികാരത്തിൽ മുക്കിയാണ് നാം സൂക്ഷിക്കുന്നത്. ഓരോരുത്തർക്കും ഉണ്ടാകുന്ന അനുഭവം സൂക്ഷിക്കപെടേണ്ടതാണോ എന്ന് രാത്രിയിലെ സ്വപ്നമാണ് തീരുമാനിക്കുന്നത്. ഏത് വികാരത്തിലാണ് ഈ ഓർമകൾ മുക്കി വെച്ചിരിക്കുന്നത് എന്നാണ് സ്വപ്നം പരിശോധിക്കുന്നത്. ആ അനുഭവം ഓർമ്മയിൽ സൂക്ഷിക്കണമെങ്കിൽ തന്നെ അത് ഏതു തരം ഓർമ്മയായ് നിലനിർത്തണം എന്ന് തീരുമാനിക്കപ്പെടുന്നു

ഒഴിവാക്കേണ്ടതെന്നതിന്റെ അർത്ഥം വേദനയും പകയും പേടിയും ഉളവാക്കുന്നവയാകും കാത്തു സൂക്ഷിക്കുന്നവ കയാകട്ടെ സന്തോഷവും സുഖവും തരുന്നവയാകും . ഇതിൽ ഒഴിവാക്കപെടേണ്ട ഓർമ്മകളെ കെട്ടഴിച്ചു വിടാൻ സഹായിക്കുക എന്നതാണ് ഒരു ആന്തരിക ആരോഗ്യ പ്രവർത്തകൻ(mental Health Professional ) ചെയ്യേണ്ടത്.ഈ കെട്ടഴിച്ചു വിടുന്നതിനായ് ചിലപ്പോൾ കൗൺസിലിംഗിലൂടെ കഴിയും എന്നാൽ മറ്റു ചിലർക്കാകട്ടെ മനോനില താറുമാറാകുന്നത് രാസപ്രവർത്തനത്തിലെ അപാകതകൾ കൊണ്ടാകാം.മാനസിക നിലയിൽ പന്തികേട് ഉണ്ടാക്കുന്ന തച്ചോറിനും അനുബന്ധ നാഡികൾക്കും മരുന്ന് കഴിക്കുക തന്നെ വേണം. ഒരു മനശാസ്ത്ര വിദഗ്ദന് ഇതിലേതാണ് വ്യക്തിയ്ക്ക് ആവശ്യം എന്ന് മനസ്സിലാക്കുന്നിടതാണ് ചികിത്സയുടെ വിജയം. 

Leave a Reply