മനസ്സാണ് മുഖ്യം, മറക്കേണ്ട; മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍  വഴികള്‍

മനസ്സാണ് മുഖ്യം, മറക്കേണ്ട; മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വഴികള്‍

mental health

പുതിയ കാലത്ത് സമ്മര്‍ദ്ദം ഒട്ടുമില്ലാത്ത ജോലിയോ ജീവിതങ്ങളോ കുറവാണ്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഓടിയൊളിയ്ക്കാനായി മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകുന്നവരാണ് പലരും. ഇങ്ങനെ ചെയ്യുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും നിങ്ങളുടെ മാനസികാരോഗ്യം ഉറപ്പിയ്ക്കാന്‍ ഇത്തരം രീതികള്‍ സഹായിക്കില്ല. മനസ് ഉരുക്ക് പോലെ സ്ട്രോങ്ങ്‌ ആവണമെങ്കില്‍ ഇത്തരം സമ്മര്‍ദങ്ങള്‍ അറിഞ്ഞും അതിലൂടെ ജീവിച്ചും മാത്രമേ അത് സാധ്യമാകൂ. മദ്യപാനം അല്ലെങ്കില്‍ മറ്റേതെങ്കിലും ലഹരിയില്‍ മുഴുകി പ്രശ്നങ്ങളില്‍ നിന്ന് ഓടിയൊളിയ്ക്കുന്നവര്‍ മനസിനെ ദുര്‍ബലപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്
ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനും അത് കൈവരിക്കുന്നതിനും മനുഷ്യന്‍റെ തലച്ചോറിന് കാര്യമായ കഴിവുണ്ട്. അതിനാല്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടുന്നതിലെയ്ക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ ശ്രമിയ്ക്കുക. നിങ്ങൾ നേടുന്ന ഓരോ ലക്ഷ്യത്തിലും, വിജയിക്കാനുള്ള നിങ്ങളുടെ കഴിവ് സ്വയം തിരിച്ചറിയുന്നതോടെ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. എന്നാല്‍
മാനസികമായി ശക്തിപ്പെടാന്‍ നിങ്ങളുടെ ചെറുതോ വലുതോ ആയ ലക്ഷ്യങ്ങള്‍ മനസിലുറപ്പിച്ച് പ്രവര്‍ത്തിക്കണം. ജോലിയോ,യാത്രയോ, ആരോഗ്യമോ എന്തുമാകാം ലക്ഷ്യങ്ങള്‍. അത് നിങ്ങളുദ്ദേശിക്കുന്ന രീതിയില്‍ വരുന്നതിനായി അതി കഠിനമായി തന്നെ പ്രവര്‍ത്തിക്കണം. ഒരു ചെറിയ കാര്യം നേടിയെടുക്കുമ്പോള്‍ നിങ്ങളുടെ മനസ് നിങ്ങളറിയാതെ തന്നെ മികച്ച ഒരവസ്ഥയിലെയ്ക്ക് മാറും. എന്ത് വേണമെങ്കിലും നേടിയെടുക്കാം എന്ന തോന്നലുണ്ടാക്കാന്‍ ഇതിനു കഴിയും.
നിങ്ങളുടെ വൈകാരികതയും യുക്തിയും സമന്വയിപ്പിക്കുമ്പോൾ നിങ്ങൾ മികച്ച തീരുമാനങ്ങൾ എടുക്കും. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥ എല്ലായ്പ്പോഴും പരിഗണിക്കുക. നിങ്ങൾ അമിതമായി ആവേശത്തിലാണെങ്കിലോ പ്രത്യേകിച്ച് ഉത്കണ്ഠാകുലനാണെങ്കിലോ, തീരുമാനവുമായി മുന്നോട്ട് പോകുന്നതിന്റെ ഗുണദോഷങ്ങള്‍ കൃത്യമായി അറിഞ്ഞിരിയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും വികാരങ്ങൾ സന്തുലിതമാക്കുകയും ചെയ്യും.നിങ്ങള്‍ക്ക് താല്പര്യമുള്ള ചില ഹോബികളില്‍ മുഴുകുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. എല്ലായ്പ്പോഴും ഗൗരവകരമായി തുടരുന്നതിന് പകരം നിങ്ങളുടെ മനസിന്‌ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് കൂടി സമയം ചെലവഴിക്കുകയെന്നത് പ്രധാനമാണ്. ദിവസം ഒരു മണിക്കൂറെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റി വെയ്ക്കുക.

 

ABHILASH KP

9744905552

 

 

 

Leave a Reply