ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി പൂർത്തിയാക്കി എറണാകുളം ജനറൽ ആശപത്രി ആരോഗ്യ മേഖലയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. ആരോഗ്യ മേഖലയിൽ തന്നെ അഭിമാനകരമായ നേട്ടമാണിതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കൂടാതെ ശസ്ത്രക്രിയയിൽ പങ്കാലികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
പെരുമ്പാവൂർ സ്വദേശിയായ അറുപത്തോമ്പതുകാരന് അയോർട്ടിക്ക് വാൽവ് ചുരുങ്ങിയതുമൂലം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഇത്തരത്തിൽ നൂതനമായ ചികിത്സ രീതി രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ജില്ലാ ആശുപത്രിയിൽ നടത്തുന്നത്. നെഞ്ചോ ഹൃദ്ധയമോ തുറക്കാതെ കാലിലെ രക്തക്കുഴലിൽ ഉണ്ടാക്കുന്ന വളരെ ചെറിയ മുറിവിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റി വെക്കുന്നത്. രോഗിയെ മയക്കാതെ തന്നെയാണ് ശസ്ത്രക്രിയ നടത്തുന്നത്. ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (ടിഎവിആർ) എന്ന ചികിത്സ ശ്രീചിത്ര ഉൾപ്പെടെ ഉള്ള ചുരുക്കം ചില സർക്കാർ ആശുപത്രികളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രോഗിയെ മയക്കാതെ തന്നെയാണ് ശസ്ത്രക്രിയ നടത്തുന്നത്.
കാർഡിയോളജി വിഭാഗം ഡോക്ടർമാരായ Dr ആശിഷ് കുമാർ , Dr പോൾ തോമസ്, Dr വിജോ ജോർജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ Dr ജോർജ് വാളൂരാൻ , കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ Dr ജിയോ പോൾ , Dr ദിവ്യ ഗോപിനാഥ് എന്നിവർ നേതൃത്വം കൊടുത്ത ശസ്ത്ര ക്രിയയിൽ Dr സ്റ്റാൻലി ജോർജ് , Dr ബിജുമോൻ , Dr ഗോപകുമാർ , Dr ശ്രീജിത് എന്നിവരും പങ്കെടുത്തു.രണ്ടു ദിവസത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആദ്യമായി രാജ്യത്ത് നടത്തിയതും എറണാകുളം ജനറൽ ആശുപത്രിയാണ്.